Thursday, August 20, 2009

വിക്കിപീഡിയ - സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശം

ആര്‍ക്കും തിരുത്താവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ.
ധാരാളം ഭാഷയില്‍ വിക്കിപീഡിയ ലഭ്യമാണ്. മലയാളത്തിലെ വിക്കിപീഡിയ ഇപ്പോള്‍ അതിന്റെ ബാല്യത്തില്‍ നിന്ന് ബഹുദൂരം പിന്നിട്ട് യൌവ്വന ദശയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ ലോകത്തിന്റെ പലകോണിലിരുന്ന്, നിരവധി സന്നദ്ധ സേവകരായ മലയാളികള്‍ അവരുടെ വിജ്ഞാനം പങ്കുവച്ച് മലയാളം വിക്കിപീഡിയയെ നല്ലൊരു നിലയില്‍ എത്തിച്ചിട്ടുണ്ട്.
ജിമ്മി വെയില്സ്, ലാറി സാങര്‍ എന്നിവര്‍ 2001 ജനുവരി 15 നാണ് വിക്കിപീഡിയ സംരംഭം തുടങ്ങിയത്. 229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. ധാരാളം ഭാരതീയ ഭാഷകളില്‍ വിക്കിപീഡിയ നിലവിലുണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ ലേഖനങ്ങളുള്ള ഭാരതീയഭാഷ മലയാളം തന്നെയാണ്. ധാരാളം വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ലഭ്യമാണ്. മലയാളം വിക്കിപീഡിയയില്‍ ഇനിയും ധാരാളം വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതേണ്ടതായിട്ടുയുണ്ട്. അതിനായി മലയാളികളായ നമ്മുടെ നിസീമമായ സഹായം ആവശ്യമാണ്.
വിക്കിപീഡിയയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം വിക്കിപീഡിയയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സഹായിക്കും.

No comments: