Friday, August 14, 2009

മലയാളികള്‍ മാത്രം വായിക്കാന്‍...

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍ -വള്ളത്തോള്‍
ലോകത്തിന്റെ എല്ലാ കോണിലും ഇന്ന് മലയാളിയുടെ സാന്നിദ്ധ്യമുണ്ട്. മലയാളി അവന്റെ കഴിവ് എല്ലാ മേഖലകളിലും തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ വിവര സാങ്കേതിക രംഗത്ത് മലയാളിയുടെ, മലയാളത്തിലുള്ള മുന്നേറ്റം വളരെ കുറവാണ്‌. 1987 കാലഘട്ടങ്ങളില്‍ യൂണീക്കോഡ് ക്യാരക്ടര്‍ എന്‍കോഡിംഗ് വിദ്യ നിലവില്‍ വന്നതു മുതല്‍ മലയാളം കമ്പ്യൂട്ടിങ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മലയാളത്തെയും മലയാളം കമ്പ്യൂട്ടിങിനെയും ഇഷ്ടപ്പെടുകയും, ഉപയോഗിക്കാന്‍ താത്പര്യം കാണിക്കുന്നവരുടേയും എണ്ണത്തില്‍ അധികം വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ഓര്‍ക്കുട്ട്, വിക്കിപീഡിയ തുടങ്ങിയ സംരംഭങ്ങള്‍ മലയാളത്തില്‍ ലഭ്യമായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മലയാള ഭാഷയെ മലയാളികളായ നമ്മള്‍ തന്നെ ഉപയോഗിക്കുകയും വളര്‍ത്തുകയും വേണം. ഇനിയെങ്കിലും കുറഞ്ഞത് ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് അയക്കാനെങ്കിലും മലയാളം ഉപയോഗിക്കാന്‍ ശ്രമിക്കുക.

6 comments:

Hari said...

സത്യം! എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും മലയാളിക്കു പ്രിയം സായിപ്പിന്‍റെ ഭാഷ തന്നെ! :| കഷ്ടമാണ്.

ആദ്യ പോസ്റ്റ് അല്ലേ? നന്നായി വരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

Raziman T V said...

മലയാളം പറഞ്ഞാൽ തല്ലുകൊള്ളുന്ന എത്ര സ്കൂളുണ്ട് കേരളത്തിൽ. നമ്മൾ നന്നാവണമെങ്കിൽ കാര്യമായി എന്തെങ്കിലും അദ്ഭുതം സംഭവിക്കണം

എന്നാലും നന്നാവുമെന്നാണ് എന്റെ പ്രതീക്ഷ :-)

Kavitha Manohar | ചിരുതക്കുട്ടി said...
This comment has been removed by the author.
Kavitha Manohar | ചിരുതക്കുട്ടി said...

മലയാളം നമ്മുടെ മാതൃ ഭാഷ ആയി നിലനില്‍ക്കണം ....എങ്കില്‍ അതിനു അത്രമാത്രം സംരക്ഷണം ആവശ്യവും ആണ് .ദേവ നാഗിരി ലിപിയില്‍ നിന്നും ദ്രാവിഡ ഗോത്രത്തില്‍ നിന്നും ആവശ്യം ആയ തിരുത്തലുകള്‍ക്ക് വിധേയം ആയി തുഞ്ചന്റെ കിളിപ്പാട്ടിലൂടെ നടന്നു കയറി ....,,,,ഇനിയും അനേകം വിശേഷനങ്ങള്‍ക്ക് വിധേയം ആണ് നമ്മുടെ മലയാളം ഭാഷ ..ആ ഭാഷയെ സംരക്ഷക്കിക്കുവാന്‍ നമുക്കവുന്നതൊക്കെ നമുക്ക് ചെയ്യാം ...

Ghost.......... said...
This comment has been removed by the author.
Ghost.......... said...

എല്ലാ ഭാവുകങ്ങളും . പക്ഷേ വരമൊഴി പോലുള്ള സോഫ്റ്റ്‌വെയര്‍ ല് ടൈപ്പ് ചെയ്യുന്നത് ഒരു വലിയ ചടങ്ങ് തന്നേയ് ആണ്